കോ​ന്നി​യി​ലെ ഓ​ട​ക​ളി​ല്‍ മാ​ലി​ന്യം നി​റ​യു​ന്നു
Monday, July 29, 2024 3:14 AM IST
കോ​ന്നി: കോ​ന്നി ടൗ​ണി​ല്‍ കെ​എ​സ്ടി​പി നി​ര്‍​മി​ച്ച ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കാ​ത്ത​തു മൂ​ലം ഓ​ട​ക​ളി​ല്‍ നി​റ​യു​ന്ന മാ​ലി​ന്യം ദു​ര്‍​ഗ​ന്ധം പ​ര​ത്തു​ന്നു. റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഓ​ട​ക​ള്‍ പ​ല​തും ഇ​നി​യും വൃ​ത്തി​യാ​ക്കാ​ന്‍ ഉ​ണ്ട്.

ഓ​ട​യ്ക്കു​ള്ളി​ലേ​ക്കു പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഓ​ട​യു​ടെ മു​ക​ളി​ലെ വി​ട​വു​ക​ളി​ലൂ​ടെ​യാ​ണ് മാ​ലി​ന്യനി​ക്ഷേ​പം. മ​ത്സ്യ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ട​ക്കം ഈ ​മാ​ലി​ന്യ​ത്തി​ലു​ണ്ട്. എ​ന്നാ​ല്‍, ഈ ​മാ​ലി​ന്യം പി​ന്നീ​ട് നീ​ക്കം ചെ​യ്യു​ന്ന​തി​നും ആ​രും ത​യാ​റാ​കു​ന്നി​ല്ല.

അ​തി​നാ​ല്‍ത്തന്നെ മാ​ലി​ന്യം ഒ​ഴു​കി​പ്പോ​കാ​തെ കെ​ട്ടിക്കിട​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. കെ​എ​സ്ടിപി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങി​യ​തോ​ടെ ഇ​ത് ആ​രു വൃ​ത്തി​യാ​ക്കും എ​ന്ന ചോ​ദ്യ​വും അ​വ​ശേ​ഷി​ക്കു​ന്നു. ഒ​രു ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും കോ​ന്നി ടൗ​ണി​ല്‍ വെ​ള്ള​ക്കെ​ട്ടാ​ണ്. മ​ഴ വെ​ള്ളം ഓ​ട​യി​ൽക്കൂ​ടി ഒ​ഴു​കി​പ്പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.