പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 29, 2024 3:14 AM IST
തി​രു​വ​ല്ല: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ശ​ക്ത​മാ​യ നി​ല​നി​ല്പി​നും നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ലും അ​ഭി​ഭാ​ഷ​ക​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ന്‍. തി​രു​വ​ല്ല ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ കോ​ട​തി ജ​ഡ്ജ് ജി.​ആ​ര്‍.​ബി​ല്‍​കു​ല്‍, സ​ബ് ജ​ഡ്ജ് വി. ​രാ​ജീ​വ്, മു​ന്‍​സി​ഫ് എ​സ്.​ജെ. അ​ര​വി​ന്ദ്, മ​ജി​സ്‌​ട്രേ​റ്റ് അ​രു​ന്ധ​തി ദി​ലീ​പ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ.​ര​മേ​ഷ്, ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ന്‍, വി​ബി​ത ബാ​ബു, ഡാ​നി​യ​ല്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.