പ​ഞ്ച​പാ​ണ്ഡ​വ​ക്ഷേ​ത്ര പ​ര്യ​ട​ന​യാ​ത്ര തു​ട​ങ്ങി
Monday, July 29, 2024 3:14 AM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​വും കെ​എ​സ്ആ​ർ​ടി​സി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ർ​ശ​നം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ ഏ​ഴ് ബ​സു​ക​ളാ​ണ് ആ​റ​ന്മു​ള​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ ബ​സി​ന് പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്പി​ൽ പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍റെ​യും ട്ര​ഷ​റാ​ർ ര​മേ​ശ് കു​മാ​ർ മേ​ലി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സം​ഘ​ത്തി​ന് വ​ള്ള​സ​ദ്യ​യും ന​ൽ​കി. 44 വി​ഭ​വ​ങ്ങ​ൾ ഇ​ല​യി​ൽ വി​ള​മ്പി.

വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ൻ വി​നീ​ത് മാ​ല​ക്ക​ര, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നും​തോ​ട്ടം എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം വ​ഞ്ചി​പ്പാ​ട്ടു​ക​ൾ പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക സ​ദ്യ​ക്ക് കൊ​ഴു​പ്പേ​കി.

ക​ണ്ണൂ​ര​ട​ക്കം ദൂ​ര​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ സം​ഘം ആ​റ​ന്മു​ള ക്ഷേ​ത്ര​വും ആ​ചാ​ര​ങ്ങ​ളും നേ​രി​ൽക്കണ്ട് സം​തൃ​പ്ത​രാ​യി മ​ട​ങ്ങി. തു​ട​ർ​ന്ന് ശ​നി, ഞാ​യ​ർ തു​ട​ങ്ങി​യ അ​വ​ധിദി​വ​സ​ങ്ങ​ളി​ലും സ്പെ​ഷ​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി കോ -​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് അ​റി​യി​ച്ചു.