ടി​എം​കെ ഗാ​ന്ധി പീ​സ് പു​ര​സ്കാ​രം റ​വ.​ തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്
Monday, July 29, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ഏ​ർ​പ്പെ​ടു​ത്തി​യ ടി​എം​കെ ഗാ​ന്ധി പീ​സ് പു​ര​സ്കാ​രം ക​ള​ത്ത​റ വി​മ​ല ഇം​ഗ്ലീ​ഷ് വി​ദ്യാ​ല​യ ബ​ർ​സാ​ർ റ​വ. ഡോ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം, സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ, കു​ടും​ബ ന​വീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് തി​രു​വ​ന ന്ത​പു​രം തൈ​ക്കാ​ട് കേ​ര​ള ഗാ​ന്ധി സ്മാ​ര​ക​നി​ധി ഹാ​ളി​ൽ ന​ട​ക്കു​ന്ന അം​ഗ​പ​രി​മി​ത​രു​ടെ സം​സ്ഥാ​ന കോ​ൺ​ഫ​റ​ൻ​സി​ൽ സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ എ​സ്.എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

"മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും അ​റി​യാ​ൻ" തു​ട​ങ്ങി നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ്. 2023ൽ ​ഭാ​ര​ത് സേ​വ​ക് പു​ര​സ്‍​കാ​ര​വും ഈ ​വ​ർ ഗോ​ൾ​ഡ​ൻ ബു​ക്ക് അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.