സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Monday, July 29, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തെ അ​വ​ഗ​ണി​ച്ച് അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നു നീ​തി നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ എ​ൻ​ടി​യു നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ത്തി.

പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ത ജി. ​നാ​യ​ർ ഉദ്ഘാടനം ചെയ്തു. അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പു​നഃ​പ​രി​ശോ​ധി​ക്കു​ക, ക്ഷാ​മ​ബ​ത്ത, ലീ​വ് സ​റ​ണ്ട​ർ, അ​ധ്യാ​പ​ക​രു​ടെ ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ​ആ​വ​ശ്യ​ങ്ങ​ളുന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​ർ, ഫെ​റ്റോ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ മ​നോ​ജ്‌ ബി. ​നാ​യ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്. ഗി​രി​ജാ ദേ​വി, ബി. ​മ​നോ​ജ്, ജി​ല്ലാ ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജ്യോ​തി ജി. ​നാ​യ​ർ, വി​ഭു നാ​രാ​യ​ൺ, അ​നു​രാ​ഗ് എ​ൻ , ബി​ജി​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.