സം​ഗീ​ത സാ​യാ​ഹ്ന​വും പ്ര​ഭാ​ഷ​ണ​വും ഇ​ന്ന്
Sunday, July 28, 2024 3:18 AM IST
അ​യി​രൂ​ര്‍: സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി സം​ഗീ​ത സാ​യാ​ഹ്ന​വും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​അ​യി​രൂ​ര്‍ ചാ​യ​ല്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ ന​ട​ക്കും. റ​വ. എ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗം മാ​ര്‍​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​സം​ഘം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​ര്‍ സ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​മാ​ത്യു ഡാ​നി​യേ​ല്‍ സാ​ധു കൊ​ച്ചു​കു​ഞ്ഞ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി ര​ചി​ച്ച ഗാ​ന​ങ്ങ​ള്‍ ഇ​ട​യാ​റ​ന്മു​ള - ളാ​ക സെ​ന്തോം ഇ​ട​വ​ക, ചാ​യ​ല്‍ മാ​ര്‍​ത്തോ​മ്മ ഇ​ട​വ​ക, കാ​ഞ്ഞീ​റ്റു​ക​ര എ​പ്പി​സ്‌​കോ​പ്പ​ല്‍ ഇ​ട​വ​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗാ​യ​ക​സം​ഘം ആ​ല​പി​ക്കും.

മാ​ര്‍​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​സം​ഘം ശ​താ​ബ്ദി സ​മാ​പ​ന​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും സം​ഗീ​ത​സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​യി​രൂ​ര്‍ ചാ​യ​ല്‍ മാ​ര്‍​ത്തോ​മ്മ ഇ​ട​വ​ക സെ​ക്ര​ട്ട​റി സാം​കു​ട്ടി അ​യ്യ​ക്കാ​വി​ല്‍ പ​റ​ഞ്ഞു.