ന്യൂ​ട്ര​ൽ ജെ​ൻ​ഡ​ർ യൂ​ണി​ഫോ​മു​മാ​യി തെ​ങ്ങും​കാ​വ് എ​ൽ​പി സ്കൂ​ൾ
Sunday, July 28, 2024 3:11 AM IST
തെ​ങ്ങും​കാ​വ്: ന്യൂ​ട്ര​ൽ ജെ​ൻ​ഡ​ർ യൂ​ണി​ഫോ​മൊ​രു​ക്കി തെ​ങ്ങും​കാ​വ് സ​ർ​ക്കാ​ർ ലോ​വ​ർ പ്രൈ​മ​റി വി​ദ്യാ​ല​യം. 2022 മു​ത​ൽ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടേ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തി​ൽ ഒ​ട്ടേ​റെ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച് സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 13-ൽ ​നി​ന്നും 30-ലേ​ക്ക് ഉ​യ​ർ​ന്നു. സ്കൂ​ൾ ഡ​യ​റി, ഐ​ഡി കാ​ർ​ഡ് എ​ന്നി​വ കൂ​ടാ​തെ കു​ട്ടി​ക​ളി​ൽ സ​മ​ഭാ​വ​ന​യും ആ​ൺ, പെ​ൺ വ്യ​ത്യാ​സ​വും ഇ​ല്ലാ​താ​ക്കാ​നാ​യി ന്യൂ​ട്ര​ൽ ജ​ൻ​ഡ​ർ യൂ​ണി​ഫോ​മും ഇ​ന്ന​ലെ മു​ത​ൽ ന​ട​പ്പി​ലാ​ക്കി. കോ​ന്നി ഉ​പ ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മാ​ണ് തെ​ങ്ങും​കാ​വ് സ്കൂ​ളെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ് പ​റ​ഞ്ഞു.

ന്യൂ​ട്ര​ൽ ജെ​ൻ​ഡ​ർ യൂ​ണി​ഫോം വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ രാ​ജി സി. ​ബാ​ബു നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡം​ഗം അ​മൃ​ത സ​ജ​യ​ൻ, ക​വി​ത പീ​താം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​ഫോം പ​ദ്ധ​തി​യു​ടെ സ്പോ​ൺ​സ​റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ രാ​ജു വാ​ലു​മ​ണ്ണി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.