മോ​ട്ടോ​ര്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Sunday, July 28, 2024 3:11 AM IST
അ​ടൂ​ര്‍: മോ​ട്ടോ​ര്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ടൂ​ര്‍ ക​രു​വാ​റ്റ പാ​റ​യി​ല്‍ പ്ലാ​വി​ള തെ​ക്കേ​പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​നീ​ഷി​നെ​യാ​ണ് (39) അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​രു​വാ​റ്റ വ​ട​ക്കുഭാ​ഗ​ത്തുനി​ന്ന് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ കൃ​ഷിയാ​വ​ശ്യ​ത്തി​ന് വെ​ള്ള​മ​ടി​ക്കാ​ന്‍ സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ട​റാ​ണ് ക​ഴി​ഞ്ഞ ജൂ​ണ്‍ 27നു ​പു​ല​ര്‍​ച്ചെ മോ​ഷ​ണം പോ​യ​ത്.

തു​ട​ര്‍​ന്നു ന​ട​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​നീ​ഷി​നെ മോ​ട്ട​ര്‍ മോ​ഷ​ണം പോ​യ സ്ഥ​ല​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ക​ണ്ട​താ​യി നാ​ട്ടു​കാ​രി​ല്‍നി​ന്നും വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് അ​നീ​ഷ് പി​ടി​യി​ലാ​കു​ന്ന​ത്.

അ​ടൂ​ര്‍ സി​ഐ ശ്യാം ​മു​ര​ളി, എ​സ്‌​ഐ​മാ​രാ​യ ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, ജി.​ സു​രേ​ഷ് ബാ​ബു എ​സ്‌സി​പി​ഒ ബി.​ മു​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.