പെ​രു​നാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ല്‍ സം​യു​ക്ത ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് 31നു ​തു​ട​ക്കം
Sunday, July 28, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ റാ​ന്നി പെ​രു​നാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ല്‍ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ല​ക്സി​യോ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ്, യു​ഹാ​നോ​ന്‍ മാ​ര്‍ അ​ത്തനാ​സി​യോ​സ്, പൗ​ലോ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സം​യു​ക്ത ഓ​ര്‍​മ​പ്പെ​രു​ന്ന​ള്‍ 31 മു​ത​ല്‍ ആ​റുവ​രെ ന​ട​ക്കും.

31 ന് ​വൈ​കു​ന്നേ​രം 5.30ന് ​കു​റി​ച്ചി വ​ലി​യ പ​ള്ളി​യി​ല്‍ നി​ന്നു​മു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ്വീ​ക​ര​ണം, ആ​റി​ന് ക​ബ​റി​ങ്ക​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന, തീ​ര്‍​ഥാ​ട​നവാ​ര ഉ​ദ്ഘാ​ട​നം. ഒ​ന്നി​ന് രാ​വി​ലെ 7.15 ന് ​ഡോ. യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി. ​കു​ര്‍​ബാ​ന.

ര​ണ്ടി​നു രാ​വി​ലെ 7.15ന് ​ഫാ. സാം​സ​ണ്‍ എം. ​സൈ​മ​ണ്‍ വിശുദ്ധ ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 9.30ന് ​മ​ര്‍​ത്ത​മ​റി​യം വ​നി​താ സ​മാ​ജം സം​ഗ​മം നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ജോ​ഷ്വ മാ​ര്‍ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ റ​വ. റ​മ്പാ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​സ്റ്റ​ര്‍ സോ​ഫി​യ ക്ലാ​സ് ന​യി​ക്കും.

അ​ഞ്ചി​ന് രാ​വി​ലെ 7.15ന് ​ഡോ. മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ബ​ഥ​നി കോ​ണ്‍​വ​ന്‍റ്, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍നി​ന്നും ക​ബ​റി​ങ്ക​ലേ​ക്കു​ള്ള പ​ദ​യാ​ത്ര ആ​രം​ഭി​ക്കും.

4.30 ന് ​പ​ദ​യാ​ത്രി​ക​ര്‍​ക്ക് ക​ബ​റി​ങ്ക​ല്‍ സ്വീ​ക​ര​ണം. അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​റി​യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് പു​ന്നൂ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ല​ക്സി​യോ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ് എ​ക്സ​ല​ന്‍​സി അ​വാ​ര്‍​ഡ് കാ​തോ​ലി​ക്ക ബാ​വ റി​ട്ട. പ്ര​ഫ​സ​ര്‍. ഡി. ​മാ​ത്യൂ​സി​ന് സ​മ്മാ​നി​ക്കും.

അ​ര​ല​ക്ഷം രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡെ​ന്ന് ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ റ​വ.​ തോ​മ​സ് റ​മ്പാ​ന്‍, സെ​ക്ര​ട്ട​റി ഫാ. ​മ​ത്താ​യി ഒ​ഐ​സി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സാം​സ​ണ്‍ എം. ​സാം​സ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.