എ​ക്യു​മെ​നി​ക്ക​ല്‍ പ​ഠ​ന​സം​ഘം മാ​ക്കാം​കു​ന്ന് ക​ത്തീ​ഡ്ര​ല്‍ സ​ന്ദ​ര്‍​ശി​ച്ചു
Sunday, July 28, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: വ​ത്തി​ക്കാ​നി​ല്‍നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ല്‍ പ​ഠ​ന​സം​ഘം മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കേ​ര​ള​ത്തി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളും ആ​രാ​ധ​നാ രീ​തി​ക​ളും സം​സ്‌​കാ​ര​വും മ​റ്റും പ​ഠി​ക്കു​ന്ന​തി​നാ​ണ് സം​ഘം എ​ത്തി​യ​ത്.

മാ​ക്കാം​കു​ന്ന് ക​ത്തീ​ഡ്ര​ലി​ന്‍റെ രൂ​പ​ഭം​ഗി​യും ആ​ത്മീ​യ ചൈ​ത​ന്യ​വും ആ​സ്വ​ദി​ച്ച സം​ഘം സ​ഭ​യു​ടെ പൗ​രാ​ണി​ക​ത​യും ദേ​വാ​ല​യ​ത്തി​ന്‍റെ ച​രി​ത്ര​വും നൂ​ത​ന നി​ര്‍​മാ​ണ രീ​തി​ക​ളും ചോ​ദി​ച്ച​റി​ഞ്ഞു.

വ​ത്തി​ക്കാ​നി​ല്‍​നി​ന്നു​ള്ള ഫാ. ​ഹ​യാ​സി​ന്‍റെ ഡെ​സ്റ്റി​വ​ല്‍, ഫാ.​ ഗി​സെ​പ്പേ കാ​സ്റ്റെ​ല്ലി, ഫ്രാ​ന്‍​സി​ല്‍നി​ന്നു​ള്ള ഫാ. ​മി​ഗ്വ​ല്‍ ഡെ​സ്ജാ​ര്‍​ഡി​ന്‍​സ്, ഫാ. ​മ​റി​യൂ​സ് പീ​സി​വ​യ്ക്, ഇ​റ്റ​ലി​യി​ല്‍നി​ന്നു​ള്ള ഫാ. ​സാ​മൂ​വേ​ല്‍ ബി​ഗ്നോ​ഡി, ന്യൂ​യോ​ര്‍​ക്കി​ല്‍നി​ന്നു​ള്ള റ​യാ​ന്‍ മ​ള്‍​ഡൂ​ണ്‍, ഇ​ഗ്ല​ണ്ടി​ല്‍നി​ന്നു​ള്ള ഫാ. ​ജാ​ന്‍ നൗ​ട്ട്‌​നി​ക്ക്, ഫാ. ​ജി​ജി​മോ​ന്‍ പു​തു​വീ​ട്ടി​ല്‍​ക്ക​ളം, സ്പാ​നീ​ഷി​ല്‍നി​ന്നു​ള്ള​ ഫാ. റാ​ഫേ​ല്‍ വാ​സ്‌​ക്വ​സ് ജി​മേ​നെ​സ് എ​ന്നി​വ​ര്‍ എ​ക്യു​മെ​നി​ക്കൽ ഗൈ​ഡു​മാ​രാ​യ ഫാ. ​സ്റ്റാ​ന്‍​ലി ജയിം​സ്, ഫാ. ​ജി​യോ ജോ​സ​ഫ് എ​ന്നി​വ​രൊ​പ്പ​മാ​ണ് എ​ത്തി​യ​ത്.

സം​ഘ​ത്തെ ഇ​ട​വ​ക വി​കാ​രി ഫാ. ​ഗ​ബ്രി​യേ​ല്‍ ജോ​സ​ഫ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​കെ.ജി. ​ജോ​ണ്‍​സ​ണ്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​കോ​ശി വി. ​വ​ര്‍​ഗീ​സ്, ഇ​ട​വ​ക ട്ര​സ്റ്റി ടി.​ജെ. ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി ഏ​ബ​ല്‍ മാ​ത്യു, മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ ചേ​ര്‍​ന്നു സ്വീ​ക​രി​ച്ചു.