ഉ​ച്ച​ത്തി​ല്‍ പാ​ട്ടുവ​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് അ​യ​ല്‍​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ചു
Sunday, July 28, 2024 3:11 AM IST
അ​ടൂ​ര്‍: രാ​ത്രി​യി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടുവ​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് അ​യ​ല്‍​വാ​സി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ചു. അ​ടൂ​ര്‍ ഇ​ള​മ​ണ്ണൂ​ര്‍ പൂ​ത​ങ്ക​ര സ​ന്ദീ​പ് ഭ​വ​ന​ത്തി​ല്‍ സ​ന്ദീ​പാ​ണ് (33) അ​യ​ല്‍​വാ​സി​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​യ​ത്.

ഇ​യാ​ളു​ടെ അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ അ​നീ​ഷി​നാ​ണ് (ക​ണ്ണ​ന്‍ - 30) വെ​ട്ടേ​റ്റ​ത്. ത​ല​യി​ലും ചെ​വി​യി​ലും വെ​ട്ടേ​റ്റ ഇ​യാ​ളെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി, തു​ട​ര്‍​ന്നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

വീ​ട്ടി​ലെ​ത്തി അ​നീ​ഷ് ഉ​ച്ച​ത്തി​ല്‍ ടി​വി​യി​ല്‍ പാ​ട്ടു​വ​ച്ച​ത് ചോ​ദ്യം ചെ​യ്യാ​ന്‍ സ​ന്ദീ​പ് വീ​ട്ടി​ലെ​ത്തു​ക​യും വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ന്ദീ​പ് അ​നീ​ഷി​നെ വെ​ട്ടിപ്പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.