ചെ​റു​കോ​ല്‍, ചേ​ത്ത​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, July 28, 2024 3:11 AM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്മാ​ര്‍​ട്ടാ​യി മാ​റു​ന്ന ചെ​റു​കോ​ല്‍, ചേ​ത്ത​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്നു പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

ര​ണ്ടി​ന് ചെ​റു​കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ല്ലേ​ജ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ലും 3.30ന് ​ചേ​ത്ത​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ട​മ​ണ്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ചേ​രു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ നി​ര്‍​വ​ഹി​ക്കും.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള മു​റി, ഫ​യ​ല്‍ സൂ​ക്ഷി​ക്കാ​നു​ള്ള മു​റി, ഓ​ഫീ​സ് കാ​ബി​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ കാ​ബി​ന്‍, വ​രാ​ന്ത, ടോ​യ്‌​ല​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

830 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ചേ​ത്ത​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് 34 ല​ക്ഷം രൂ​പ​യും 1200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ചെ​റു​കോ​ല്‍ വി​ല്ലേ​ജ് ഫീ​സി​ന് 44 ല​ക്ഷം രൂ​പ​യു​മാ​യി​രു​ന്നു നി​ര്‍​മാ​ണ​ച്ചെല​വ്. സം​സ്ഥാ​ന നി​ര്‍​മി​തി കേ​ന്ദ്ര​മാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്.