സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന; കേ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​ക​ട​നം 30 ന്
Sunday, July 28, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ ഓ​ള്‍ കേ​ര​ള കേ​റ്റ​റേ​ഴ്സ് അ​സോി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മ​ിറ്റി നേ​തൃ​ത്വ​ത്തി​ല്‍ 30ന് ​പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തും. രാ​വി​ലെ 9.30 ന് ​അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നു​മാ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ജി​ജ​ന്‍ മ​ത്താ​യി ചാ​ല​ക്കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ല്ലാ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്കും ഇ​ര​ട്ടി​യി​ല​ധി​കം വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ്, ടാ​ക്സ്, അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യ്ക്കും 50 ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​റ്റ​റിം​ഗ് മേ​ഖ​ല ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തി​നി​ടെ അ​ന​ധി​കൃ​ത കേ​റ്റ​റിം​ഗു​കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റം മേ​ഖ​ല​യി​ല്‍ വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​തി​ര, ജി​ല്ലാ പ്ര​സി​ഡ​ന്റ് വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്ത്, സെ​ക്ര​ട്ട​റി സു​രേ​ഷ് ജോ​ര്‍​ജ്, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ വി.​ആ​ര്‍. പു​ഷ്പ​രാ​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.