നോ​ള​ജ് വി​ല്ലേ​ജി​നു ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം
Sunday, July 28, 2024 2:57 AM IST
പത്തനംതിട്ട: നോ​ള​ജ് വി​ല്ലേ​ജി​ന്‍റെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നു വേ​ണ്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. ജ​ൽ ​ജീ​വ​ന്‍ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. പു​തു​മ​ണ്‍ - കു​ട്ട​ത്തോ​ട് റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജ​ല​ അ​ഥോ​റി​റ്റി​യു​ടെ ജോ​ലി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീക​രി​ക്ക​ണം.

വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ന​യു​ടെ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തിക്കൊ​ണ്ടു​ള്ള യോ​ഗം ചേ​രും. കു​രു​മ്പ​ന്‍​മൂ​ഴി, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ് പ​രി​ശോ​ധ​ന​ ഉ​ട​ന്‍ ന​ട​ത്തു​ന്ന​തി​നുവേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.