കെ​എ​സ്ടി​എ സ​മ​രം കേ​ന്ദ്ര ഓ​ഫീ​സി​ലേ​ക്ക്, വി​ഷ​യ​ങ്ങ​ളേ​റെ​യും സം​സ്ഥാ​നം പ​രി​ഹ​രി​ക്കേ​ണ്ട​ത്
Sunday, July 28, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന ആ​വ​ശ്യം മു​ന്‍​നി​ര്‍​ത്തി കെ​എ​സ്ടി​എ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ഇ​തോ​ടൊ​പ്പം സം​ഘ​ട​ന ഉ​ന്ന​യി​ച്ച 25ല്‍​പ​രം ആ​വ​ശ്യ​ങ്ങ​ളും സം​സ്ഥാ​ന​ത്തു പ​രി​ഹ​രി​ക്കേ​ണ്ട​വ​യാ​ണ്.
എ​ന്നാ​ല്‍, സ​മ​രം പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ലാ​യ​തി​നാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​ത്തുനി​ന്നാ​ണ് മാ​ര്‍​ച്ച് തു​ട​ങ്ങി​യ​ത്. ധ​ര്‍​ണ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​വ​ര​ദ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍. മാ​ഗി, സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വം​ഗം സി. ​ബി​ന്ദു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​ ഹ​രി​കു​മാ​ര്‍, രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ജേ​ക്ക​ബ് നൈ​നാ​ന്‍, ട്ര​ഷ​റ​ര്‍ ബി​ജി​ ബാ​ല​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ങ്കാ​ളി​ത്ത​പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ ശാ​സ്ത്രീ​യ​മാ​യി പു​നഃക്ര​മീ​ക​രി​ക്കു​ക, ക്ഷാ​മ​ബ​ത്ത, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണത്തു​ക വ​ര്‍​ധി​പ്പി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന ഉ​ന്ന​യി​ച്ചി​രു​ന്നു.