ടോ​റ​സ് വീ​ണ്ടും വി​ല്ല​നാ​യി; ക​ണ്ണ​മ്പ​ള്ളി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു
Sunday, July 28, 2024 2:57 AM IST
റാ​ന്നി: ടോ​റ​സി​ന​ടി​യി​ല്‍പ്പെ​ട്ട് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. അ​ത്തി​ക്ക​യം - റാ​ന്നി റോ​ഡി​ല്‍ ക​ണ്ണ​മ്പ​ള്ളി സ്‌​കൂ​ളി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ലോ​ഡു​മാ​യെ​ത്തി​യ ടോ​റ​സ് ലോ​റി ത​ട്ടി അ​ത്തി​ക്ക​യം ആ​റാ​ട്ടു​മ​ണ്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ മാ​ത്യു​വാ​ണ് (ക​ട​മ്മ​നി​ട്ട ജോ​സ്, 56) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​നീ​രേ​റ്റു​കാ​വി​ലു​ള്ള വാ​ട​കവീ​ട്ടി​ല്‍ നി​ന്നും ജോ​ലി​ക്കാ​യി അ​ത്തി​ക്ക​യം ഭാ​ഗ​ത്തേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന മാ​ത്യു​വി​നെ ഇ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച ലോ​റി ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വ​ള​വി​ല്‍ മാ​ത്യു ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​നെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടോ​റ​സ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്.

റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ മാ​ത്യു​വി​ന്‍റെ ത​ല​യി​ലും ടോ​റ​സി​ന്‍റെ ട​യ​ര്‍ ത​ട്ടി​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ത്യു ത​ത്ക്ഷ​ണം മ​രി​ച്ചു. പെ​രു​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​തു​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കി. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: മി​നി, മ​ക്ക​ള്‍: ജെ​നി, ജോ​ബി​ന്‍. മ​രു​മ​ക​ന്‍: സ​ജു.

അ​മി​ത​ഭാ​ര​വു​മാ​യി വ​രു​ന്ന ടി​പ്പ​റു​ക​ള്‍ നി​ര​ത്തു​ക​ളി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം വ​രു​ത്തി​യി​ട്ടു​ള്ളത്. സ്‌​കൂ​ള്‍ സ​മ​യ​ത്തെ നി​യ​ന്ത്ര​ണം മ​റി​ക​ട​ക്കു​ന്ന​തി​ലേ​ക്ക് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും അ​മി​ത വേ​ഗ​ത്തി​ലാ​ണ് ഇ​വ​യു​ടെ യാ​ത്ര. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട​ക്കാ​രു​മാ​ണ് ഏ​റെ​യും ഇ​വ വ​രു​ത്തി​വ​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​ര​യാ​കു​ന്ന​ത്.