സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി ഉ​പ​വാ​സം ന​ട​ത്തി കേ​ര​ള മോ​ഡ​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ര്‍​ക്കു​ന്നു: എം​പി
Sunday, July 28, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​യി​രു​ന്ന കേ​ര​ള മോ​ഡ​ല്‍ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ല്‍നി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ആ​റാം പ്ര​വൃ​ത്തിദി​ന​ത്തി​ല്‍ യു​ഡി​എ​ഫ് അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ക്ഷാ​മ​ബ​ത്ത - ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും അ​ധ്യാ​പ​ക​ര്‍ ഉ​ന്ന​യി​ച്ചു. സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ സു​രേ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജു ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ ഹ​ബീ​ബ് മ​ദ​നി, ഘ​ട​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ചാ​ന്ദി​നി, ടി.എ​ച്ച്. ഹാ​ഷിം, പി. ​പ്ര​മോ​ദ്, വ​ര്‍​ഗീ​സ് ജോ​സ​ഫ്, വി.​ജി. കി​ഷോ​ര്‍, ഡോ.​ അ​നി​ത ബേ​ബി, എ​സ്. ചി​ത്ര, എ​സ്. ദി​ലീ​പ് കു​മാ​ര്‍, ഐ​ജി​ന്‍ ഐ​പ്പ് ജോ​ര്‍​ജ്, എ.ആ​ര്‍. ഹാ​ഷിം, എ​സ്. പ്രേം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.