ആ​രോ​ഗ്യ​മ​ന്ത്രി​ക്കു താ​ത്പ​ര്യം കാ​പ്പ പ്ര​തി​ക​ളു​ടെ സം​ര​ക്ഷ​ണം: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍
Sunday, July 28, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: കാ​പ്പ കേ​സി​ലെ പ്ര​തി​ക​ളെ ചേ​ര്‍​ത്തു നി​ര്‍​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കാ​ട്ടു​ന്ന താ​ത്പ​ര്യ​ത്തി​ല്‍ പ​കു​തി​യെ​ങ്കി​ലും ത​ന്‍റെ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളോ​ടു കാ​ട്ട​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

ഐ​എ​ന്‍​സി അം​ഗീ​കാ​രം വാ​ങ്ങാ​തെ ത​ട്ടി​ക്കൂ​ട്ടി​യ ന​ഴ്‌​സിം​ഗ് കോ​ള​ജിന്‍റെ പ്ര​വ​ര്‍​ത്ത​നം എ​ട്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴും കു​ട്ടി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന സ​മീ​പ​ന​ത്തോ​ടു യോ​ജി​ക്കാ​നാ​കി​ല്ല. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ളു​ടെ ഫ​ലം ത​ട​ഞ്ഞു​വ​യ്‌​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​മു​ള്ള​താ​ണ്.

വി​ദ്യാ​ര്‍​ഥിവി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യി മു​ന്‍​പോ​ട്ട് പോ​കു​ക​യും ര​ക്ഷി​താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്ത ആ​രോ​ഗ്യ മ​ന്ത്രി സം​സ്ഥാ​ന​ത്തി​നും വി​ദ്യാ​ര്‍​ഥിസ​മൂ​ഹ​ത്തി​നും ബാ​ധ്യ​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.