കെ​എ​സ്‌യു ​മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Sunday, July 28, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ഗ​വ. ന​ഴ്‌​സിം​ഗ് കോ​ള​ജി​ന് ഇ​ന്ത്യ​ന്‍ ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം പോ​ലും ഇ​ല്ലാ​തെ കു​ട്ടി​ക​ളു​ടെ ഭാ​വി പ​ന്താ​ടു​ന്ന​തി​നെ​തി​രേ കെ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​ഴ്‌​സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു മാ​ര്‍ച്ച് ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു മ​റി​ക​ട​ന്ന് കോ​ള​ജി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. പോ​ലീ​സു​മാ​യി ഏ​റെ​നേ​രം ബ​ല​പ്ര​യോ​ഗം ന​ട​ന്നു. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദി​ച്ച​താ​യും കെ​എ​സ്‌യു ​ആ​രോ​പി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്​തു. കെ​എ​സ്‌യു ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ല​ന്‍ ജി​യോ മൈ​ക്കി​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ആ​ഘോ​ഷ് വി. ​സു​രേ​ഷ്, ഫെ​ന്നി നൈ​നാ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ സു​രേ​ഷ് കു​മാ​ര്‍, അ​ന്‍​സ​ര്‍ മു​ഹ​മ്മ​ദ്, ന​ഹാ​സ് പ​ത്ത​നം​തി​ട്ട,

ബി.​കെ. താ​ദാ​ഗ​ഥ, ക്രി​സ്റ്റോ അ​നി​ല്‍ കോ​ശി, അ​നു​ഗ്ര​ഹ മ​റി​യം ഷി​ബു, ഏ​ബ​ല്‍ ബാ​ബു, ക്രി​സ്റ്റോ വ​ര്‍​ഗീ​സ് മാ​ത്യു, അ​സ്‌ലം കെ. ​അ​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.