ബ്രെ​യി​ൻ ക​ൺ​ട്രോ​ ൾ വീ​ൽ ചെ​യ​റു​മാ​യി എ​ൻജിനീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ
Friday, June 21, 2024 11:24 PM IST
കൊ​ല്ലം: യൂ​നു​സ് കോ​ളജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​ക്കാ​ഡ​മി​ക് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ബ്രെ​യി​ൻ ക​ൺ​ട്രോ​ൾ​ഡ് വീ​ൽ​ചെ​യ​ർ വി​ക​സി​പ്പി​ച്ചു. ക​ഴു​ത്തി​ന് താ​ഴെ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്ക് ഈ ​വീ​ൽ ചെ​യ​റി​ലൂ​ടെ പ​ര​സ​ഹാ​യം ഇ​ല്ലാ​തെ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സാ​ധി​ക്കും.
ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ അ​ന​ന്ത​കൃ​ഷ്ണ​ൻ, ആ​ദി​ത്യ പി.​എ​സ്, ആം​സ്ട്രോ​ങ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ് ഈ ​ബ്രെ​യി​ൻ ക​ൺ​ട്രോ​ൾ​ഡ് വീ​ൽ​ചെ​യ​ർ വി​ക​സി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ ബ്രി​ഡ് ഇ​ന്‍റർ​നാ​ഷ​ണ​ലാ​ണ് പ്രോ​ജ​ക്ടി​ന്‍റെ ആ​ശ​യം ന​ൽ​കി​യ​ത്. ഡി​ബി​ഐ ലെ​സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ഓ​ഫ് സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ഷി​ബു മൊ​റി​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.

ഈ ​പ്രോ​ജ​ക്ടി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. സു​മി​ത സു​ന്ദ​ര​ൻ ആ​ണ്. യൂ​നു​സ് കോ​ളജ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​നു​സ്, ഡി​പ്പാ​ർ​ട്മെ​ന്‍റ് ഹെ​ഡ് പ്ര​ഫ. മാ​യ പി. ​പി, ഡി​പ്പാ​ർ​ട്‌​മെ​ന്‍റ് പ്രൊ​ജ​ക്റ്റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. അ​രു​ൺ ച​ന്ദ് എ​ന്നി​വ​ർ പ്രൊ​ജ​ക്ടി​ന്‍റെ നി​ല​വാ​രം വി​ശ​ക​ല​നം ചെ​യ്ത് കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.