ഉളിക്കൽ: യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും മറ്റ് പ്രതിഭകളെയും യൂത്ത് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. സജീവ് ജോസഫ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ജോജോ പാലാക്കുഴി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ വിശിഷ്ടാതിഥിയായിരുന്നു. ഡിസിസി സെക്രട്ടറി ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം ചാക്കോ പാലക്കലോടി സ്പെഷൽ അച്ചീവ്മെന്റ് വിതരണം നടത്തി. ജോജി വർഗീസ്, കുര്യാക്കോസ് മണിപ്പാടത്ത്, ജോസ് പൂമല, ടി.എ. ജസ്റ്റിൻ, ഷാജു മാട്ട, സി. നിഖിൽ, ജിനീഷ് ചെമ്പേരി, അമൽ തോമസ്, ടോണി ആന്റണി, പ്രസന്ന ദാസ്, ലിസമ്മ ബാബു, ആദിത്ത് ഷാജി, ക്രിസ്റ്റി വർഗീസ്, എയ്ഞ്ചൽ ബേബി, അക്ഷരി എൽസ, ആൽബർട്ട് ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.