പെരിന്തൽമണ്ണ: എല്ലാവർക്കും മാർക്ക് വാരിക്കോരി കൊടുത്ത് ഫുൾ എ പ്ലസ് ലഭിക്കുന്നവരെ സൃഷ്ടിക്കുന്നതിലുപരി അറിവുള്ളവർക്കും അർഹതപ്പെട്ടവർക്കും മാത്രം അംഗീകാരം നൽകുന്ന മാറ്റം വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ.
എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് എംഇഎസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണയിൽ വച്ച് സംഘടിപ്പിച്ച അനിമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഎസ്ഇ സ്കൂളുകളിലെ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും വിദ്യാർഥികളെയും അനുമോദിച്ച ചടങ്ങിൽ എംഇഎസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ് ചെയർമാൻഡോ.കെ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു.
സിബിഎസ്ടി, പ്ലസ് ടു പൊതുപരീക്ഷയിൽ എംഇഎസ് സ്കൂളുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എംഇഎസ് കുറ്റിപ്പുറം, എംഇഎസ് തിരൂർ, എംഇഎസ് ചാത്തമംഗലം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എംഇഎസ് ഓർക്കാട്ടേരി, എംഇഎസ് പുത്തനത്താണി,
എംഇഎസ് കുറ്റിപ്പുറം സ്കൂളുകൾക്കുള്ള പുരസ്കാരവും എംഇഎസ് സ്കൂളുകളിൽ നിന്നും ഏറ്റവും മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ഗോൾഡ് മെഡലും ഫസൽ ഗഫൂർ വിതരണം ചെയ്തു.
എംഇഎസ് സ്റ്റേറ്റ് ട്രഷറർ ഒ.സി. സലാവുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി, ഡോ. മുജീബ് റഹ്മാൻ ,ശറഫുദ്ധീൻ തെയ്യമ്പാട്ടിൽ പുത്തനത്താണി, അബൂബക്കർ മാസ്റ്റർ കൊടുവള്ളി, പി.പി. മൊയ്തീൻ ,
അബ്ദുൽ കാദർ ഷെരിഫ് , കെ. മൊയ്തീൻ , മുഹമ്മദ് സലിം , മുഹമ്മദ് കാസിം, മൊയ്തു മാസ്റ്റർ, ഡോ. അബ്ദുൽ ഗഫൂർ, ഒ. ഷമീർ, ഷാജി വാണിയമ്പലം, എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി കെ.എം.ഡി. മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ടി.വി. അലി എന്നിവർ സംബന്ധിച്ചു.