ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്യാസി​നി സ​മൂ​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ദീപശിഖാ പ്രയാണം
Wednesday, September 11, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി, സ​മൂ​ഹ​സ്ഥാ​പ​ക​ൻ ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ദീ​പ​ശി​ഖാ പ്ര​യാ​ണം ആ​രം​ഭി​ച്ചു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ്‌ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ദീ​പ​ശി​ഖ ആ​ശി​ർ​വ​ദി​ച്ചു. ബ​ഥ​നി സ​ന്ന്യാ​സി​നി സ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഡോ. ​മ​ദ​ർ ആ​ർ​ദ്ര ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി.

ബ​ഥ​നി​യു​ടെ ഈ​റ്റി​ല്ല​മാ​യ തി​രു​മൂ​ല​പു​രം മ​ഠ​ത്തി​ലേ​ക്കാ​മ് ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തു​ന്ന​ത്. നാ​ലാ​ഞ്ചി​റ, ബ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ മ​ന്ദി​ര​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷ​മാ​ണ് പ​ദ​യാ​ത്ര​യാ​യി പ​ട്ട​ത്തെ ക​ബ​റി​ങ്ക​ൽ എ​ത്തി​ച്ചേ​ർ​ന്ന സം​ഘം, ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി നാ​ലാ​ഞ്ചി​റ ബ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ ആ​ശ്ര​മം, പി​ര​പ്പ​ൻ​കോ​ട് സെ​ന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ വി​ല്ലേ​ജ്, ആ​യൂ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി,

വാ​ള​കം സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ, ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, തി​രു​മൂ​ല​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്, ബ​ഥ​നി​യു​ടെ ആ​ദ്യ​മ​ന്ദി​ര​മാ​യ തി​രു​മൂ​ല​പു​രം ബ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ എ​ത്തി​ച്ചേ​രും.