എ​ട്ടാം ക്ലാ​സു മു​ത​ൽ പ്ര​മോ​ഷ​ന് സ​ബ്ജ​ക്ട് മി​നി​മം ന​ട​പ്പാ​ക്കും: മ​ന്ത്രി
Wednesday, September 11, 2024 6:43 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ട്ടാം ക്ലാ​സു മു​ത​ൽ പ്ര​മോ​ഷ​ന് സ​ബ്ജ​ക്ട് മി​നി​മം ന​ട​പ്പാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സാ​ഹി​തി - അ​സ​റ്റ് ടീ​ച്ച​ർ ഐ​ക്ക​ൺ പു​ര​സ്കാ​രം സ​ർ​വ ശി​ക്ഷാ അ​ഭ​യാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ബ്ദു​ൾ ഹ​ക്കീ​മി​ന് സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗു​ണ നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഘ​ട്ടം ഘ​ട്ട​മാ​യി പ​ത്താം ക്ലാ​സി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​മോ​ഷ​ന് മി​നി​മം മാ​ർ​ക്ക് എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന് വേ​ണ്ടി അ​ക്കാ​ദ​മി​ക്ക് സ​മൂ​ഹം ഒ​ന്നാ​കെ അ​ത്മാ​ർ​തഥ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

എ.​എ. റ​ഹീം എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വ വി​ജ്ഞാ​ന​കോ​ശം ഡ​യ​റ​ക്ട​റും ക​വി​യു​മാ​യ മ്യൂ​സ് മേ​രി , ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ്ര​ഫ. എം. ​സ​ത്യ​ൻ ,ജൂ​റി ചെ​യ​ർ​മാ​ൻ എം. ​സു​ജ​യ് ,സാ​ഹി​തി അ​ക്കാ​ഡ​മി​ക്ക് കോ​ർ​ഡി​നേ​റ്റ​ർ ന​സീ​ർ നൊ​ച്ചാ​ട് ,സെ​ക്ര​ട്ട​റി ബി​ന്നി സാ​ഹി​തി ,ഡോ.​ഗി​ഫ്റ്റി എ​ൽ​സാ വ​ർ​ഗീ​സ് , അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​അ​ബ്ദു​ൾ ഹ​ക്കീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.