ആ​ര്യ​ങ്കോ​ട്ട് പഞ്ചായത്തിൽ വാ​ഴ​ക്കു​ല സം​ര​ക്ഷ​ണ പ​ദ്ധ​തി
Tuesday, September 10, 2024 6:36 AM IST
വെ​ള്ള​റ​ട: ​ശ​ക്ത​മാ​യ കാ​റ്റി​ല്‍​നി​ന്നു വാ​ഴ​ക്കു​ല​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ ത്തി​ല്‍ ബ​നാ​ന കോ​ള​ര്‍ റിം​ഗ് ആ​ന്‍​ഡ് സ്ട്രിം​ഗ് സ​പ്പോ​ര്‍​ട്ട് പ​ദ്ധ​തി ആ​രം​ഭി​ച്ചു.

മി​ത്രാ​നി​കേ​ത​ന്‍ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ര്യ​ങ്കോ​ട് കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി ക​ര്‍​ഷ​ക​യാ​യ എ​സ്. ഷീ​ജ​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ന​ട​പ്പാ​ക്കി​യ​ത്. വാ​ഴ​ക്കു​ല പു​റ​ത്തേ​ക്കു​വ​രു​ന്ന സ​മ​യ​ത്തു വാ​ഴ​യു​ടെ മു​ക​ള്‍​ഭാ​ഗ​ത്ത് നാ​ലു മി​ല്ലീ​മീ​റ്റ​ര്‍ ജി.​ഐ. കോ​ള​ര്‍ റിം​ഗ് ബ​ന്ധി​പ്പി​ക്കു ന്ന​തി​ലൂ​ടെ കു​ല​ക​ളെ കാ​റ്റി​ല്‍​നി​ന്നു സം​ര​ക്ഷി​ക്കാ ന്‍ ​ക​ഴി​യും. കു​ല​ക​ള്‍ മു​റി​ക്കു​ന്ന സ​മ​യ​ത്ത് റിം ​ഗ്സി​സ്റ്റം അ​ണ്‍​ലോ​ക്ക് ചെ​യ്യും.

അ​ഞ്ചു​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​തി​ലു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കെ​വി​കെ​യു​ടെ 2024-25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ബി​നു ജോ​ണി സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​ഗി​രി​ജ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.