മലയാളത്തിന്‍റെ അന്പിളിക്ക് ഓ​ണ​വി​രു​ന്നൊ​രു​ക്കി "പാ​ട്ടു​ക്കൂട്ടം'
Wednesday, September 11, 2024 6:43 AM IST
കാ​ട്ടാ​ക്ക​ട: മ​ല​യാ​ള സി​നി​മ​യി​ലെ അ​മ്പി​ളി​ക്ക​ല ജ​ഗ​തി ശ്രീ​കു​മാ​റി​ന് ഓ​ണ​ക്കോ​ടി​യും ഓ​ണ​പാ​ട്ടു​മാ​യി "പാ​ട്ടു​കൂ​ട്ടം'. പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ ഹൈ​സ്‌​കൂ​ളി​ലെ വോ​യി​സ് ഓ​ഫ് ക​ണ്ണ​ശ​യി​ലെ പാ​ട്ടു​കാ​രാ​യ എട്ടു വി​ദ്യാ​ർ​ഥിക​ളാ​ണ് "അ​ൽ​പ​നേ​രം ജ​ഗ​തി​ക്കൊ​പ്പം' എ​ന്ന പ​രി​പാ​ടി​യു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ജ​ഗ​തി​യു​ടെ ചെ​റു​കോ​ട്ടെ വ​സ​തി​യി​ലെ​ത്തി​യ​ത്.

ഓ​ണ​ക്കോ​ടി ന​ൽ​കി, ഓ​ണ​പാ​ട്ടു​ക​ൾ പാ​ടി കു​ട്ടി​ഗാ​യ​ക​ർ ജ​ഗ​തി​ക്ക് ഓ​ണ​വി​രു​ന്നൊ​രു​ക്കി. ജ​ഗ​തി​യും ഒ​രു മ​ണി​ക്കൂ​ർ നേ​രം കു​ട്ടി​ക​ൾ​ക്കൊ​പ്പം കൂ​ടി. അ​വ​രു​ടെ പാ​ട്ടി​ന് താ​ള​മി​ട്ടും പു​ഞ്ചി​രി പൊ​ഴി​ച്ചും ജ​ഗ​തി​യും പാ​ട്ടി​ല​ലി​ഞ്ഞു ചേ​ർ​ന്നു.

മ​ല​യാ​ളം ഹി​ന്ദി സി​നി​മാ ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ന​ന്നാ​യി ആ​സ്വ​ദി​ച്ചു. ജ​ഗ​തി​യു​ടെ പ​ത്‌​നി ശോ​ഭ ശ്രീ​കു​മാ​ർ കു​ട്ടി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. സ്‌​കൂ​ൾ മാ​നേ​ജ​ർ ആ​ന​ന്ദ് ക​ണ്ണ​ശ, വോ​യ്‌​സ് ഓ​ഫ് ക​ണ്ണ​ശ കോ ​ഓ​ർ​ഡി​നേ​റ്റ​റും അ​ധ്യാ​പി​ക​യു​മാ​യ പി. ​തു​ഷാ​ര എ​ന്നി​വ​ർ കു​ട്ടി​ക​ളെ അ​നു​ഗ​മി​ച്ചു.