കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ട്ടി ത​ല​യി​ൽ വീ​ണ് മ​രി​ച്ചു
Wednesday, August 21, 2024 10:09 PM IST
പേ​രൂ​ർ​ക്ക​ട: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മു​ക​ളി​ൽ നി​ന്ന് തൊ​ട്ടി ത​ല​യി​ലേ​ക്ക് വീ​ണ് ബോ​ധ​ര​ഹി​ത​നാ​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ലെ​യി​നി​നു സ​മീ​പ​ത്തു​ള്ള 60 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി.​ആ​ർ രാ​ജേ​ഷ് (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 1.30ന് ​ആ​യി​രു​ന്നു സം​ഭ​വം.

കി​ണ​റ്റി​ലെ മാ​ലി​ന്യ​ങ്ങ​ൾ തൊ​ട്ടി​യി​ൽ കോ​രി പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​നി​ടെ മു​ക​ളി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ ഇ​ത് താ​ഴേ​ക്ക് വീ​ണ് ത​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബോ​ധ​ര​ഹി​ത​നാ​യ രാ​ജേ​ഷി​നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം വ​ല ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ൽ എ​ത്തി​ച്ച് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.