താലൂക്കുതല ശ്രീനാരായണ ജയന്തി
Wednesday, August 21, 2024 6:39 AM IST
ചി​റ​യി​ൻ​കീ​ഴ്: കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ ശ്രീ​നാ​രാ​യ​ണ സ​ന്ദേ​ശ​ങ്ങ​ൾ വ​ഹി​ച്ച പ​ങ്ക് മ​ഹ​ത്ത​ര​മാ​ണെ​ന്നു നി​യ​മ​സ​ഭ മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി എംഎ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്എ​ൻ​ഡി​പി ചി​റ​യി​ൻ​കീ​ഴ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​വി​ള ശ്രീ​നാ​രാ​യ​ണാ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കു​ത​ല ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് സി. ​വി​ഷ്ണു​ഭ​ക്ത​ൻ അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​ൻ ട്ര​സ്റ്റ് ലൈ​ഫ് മെ​മ്പ​ർ ഡോ. ​ബി. സീ​ര​പാ​ണി ഗു​രുസ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം വ​നി​താ സം​ഘം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​മ​ണി ടീ​ച്ച​ർ വ​ക്കം ഗു​രു കൃ​തി​ക​ളു​ടെ സം​ഗീ​താ​വി​ഷ്ക​ര​ണ​വും വ്യാ​ഖ്യാ​ന​വും നി​ർ​വ​ഹി​ച്ചു.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ പെ​രു​ങ്ങു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സ​ഭ​വി​ള, യോ​ഗം ഡ​യ​റ​ക്ട​ർ അ​ഴൂ​ർ​ബി​ജു, യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഗോ​പി​ക, സി.​ കൃ​ത്തി​ദാ​സ്, ഡി. ​ചി​ത്രാം​ഗ​ദ​ൻ, എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡം​ഗം ബൈ​ജു തോ​ന്ന​യ്ക്ക​ൽ, സ​ഭ​വി​ള ആ​ശ്ര​മം വ​നി​ത ഭ​ക്ത​ജ​ന സ​മി​തി പ്ര​സി​ഡന്‍റ് ഷീ​ല മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി വി​ജ​യ അ​നി​ൽ​കു​മാ​ർ, വ​നി​താ​സം​ഘം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഷീ​ല സോ​മ​ൻ, ട്ര​ഷ​റ​ർ ഉ​ദ​യ​കു​മാ​രി വ​ക്കം, വൈ​സ് പ്ര​സി​ഡന്‍റ് നി​മ്മി ശ്രീ​ജി​ത്ത്, ശാ​ർ​ക്ക​ര ഗു​രു​ക്ഷേ​ത്ര വ​നി​ത ഭ​ക്ത​ജ​ന സ​മി​തി സെ​ക്ര​ട്ട​റി ബീ​ന ഉ​ദ​യ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ല, പു​തു​ക്ക​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ന്ത​ള്ളൂ​ർ ശി​വ​കൃ​പ മൈ​ക്രോ​ഫി​നാ​ൻ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന​യും അ​ര​ങ്ങേ​റി. ആ​ശ്ര​മാ​ങ്ക​ണ​ത്തി​ലെ ദീ​പ പ്ര​തി​ഷ്ഠ - സ​ര​സ്വ​തീ-​ഗു​രു മ​ണ്ഡ​പ​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന, മ​ഹാ​ഗു​രു​പൂ​ജ, സ​മൂ​ഹ​പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ന്നു. വൈ​കുന്നേരം ദീ​പാ​ർ​പ്പ​ണ​പൂ​ജ, ദൈ​വ​ദ​ശ​ക കീ​ർ​ത്ത​നാ​ലാ​പ​നം എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.