ആങ്കോട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം
Wednesday, August 21, 2024 6:39 AM IST
വെ​ള്ള​റ​ട: ഓ​രോ പ്ര​ദേ​ശ​ത്തു​മു​ള്ള ജ​ന​ങ്ങ​ളി​ല്‍നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ച്ച് ആ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വലിയ പങ്കാണുള്ളതെന്ന് ഡോ. ശ​ശി​ത​രൂ​ര്‍ എംപി. ആ​ങ്കോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഒ​രു വ​ര്‍​ഷക്കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്ക് ജേ​താ​ക്ക​ളെയും എ​സ്എ​സ്എ​ല്‍സി -​പ്ലടു പ​രീ​ക്ഷ​കളിൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്‌​ള​സ് നേ​ടി​യ​വ​രെയും ആദരിച്ചു. ബാ​ങ്കി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ചി​ച്ച ആ​യു​ഷ് മം​ഗ​ല്യനി​ക്ഷേ​പ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യ വ​ര്‍​ക്ക് ശ​ശി​ ത​രൂ​ര്‍ എംപി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സി.കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍എ ​അ​ധ്യക്ഷനായി. ബാ​ങ്ക് പ്ര​സി​ഡന്‍റ് അ​മ്പ​ല​ത്ത​റ​യി​ല്‍ ഗോ​പ​കു​മാ​ര്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

എ.ടി. ജോ​ര്‍​ജ് എ​ക്‌​സ് എം​എ​ല്‍എ, ​ന​ബാ​ര്‍​ഡ് ജി​ല്ലാ ഡ​വ​ല​പ്പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ റോ​ണി രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേന്ദ്രൻ്‍, അ​യി​ര സു​രേ​ന്ദ്ര​ന്‍, ഷീ​ല​കു​മാ​രി, കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, ശ്രീ ​രാ​ഗ്, സ്‌​നേ​ഹ​ല​ത, സ​ചി​ത്ര, ധ​ന്യ​ പി. നാ​യ​ര്‍, ആ​ങ്കോ​ട് രാ​ജേ​ഷ്, കെ.​എ​സ്. ജ​യ​രാ​ജ്, ബി. ​നി​ര്‍​മ​ല, പി.​എസ്. സൗ​മ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.