വ​ര​ക​ളി​ൽ വ​ർ​ണംനി​റ​ച്ച് കു​രു​ന്നു​ക​ൾ
Wednesday, August 21, 2024 6:39 AM IST
നേ​മം:​ ക്ലാ​സു​മു​റി​ക​ളി​ൽ ഒ​രു​ക്കി​യ വി​ശാ​ല​മാ​യ കാ​ൻ​വാ​സ്. ഇ​ഷ്ടംപോ​ലെ ഇ​ഷ്ട​മു​ള്ള​ത് വ​ര​യ്ക്കാ​നു​ള്ള സ്വാ​ത​ന്ത്യം. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​രു​ന്നുമ​ന​സി​ലെ ഭാ​വ​ന​ക​ൾ വ​ർ​ണ​ങ്ങ​ളി​ൽ ചാ​ലി​ച്ച് അ​വ​ർ ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ന്നു. നേ​മം ഗ​വ. യുപിഎ​സി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​പ​ജി​ല്ലാ​ത​ല സ​ർ​ഗാ​ത്മ​ക​ശി​ല്പ​ശാ​ല​യാ​ണ് വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

ചു​റ്റു​പാ​ടു​മു​ള്ള എ​ന്തി​നെ​യും ക​ട​ലാ​സി​ലേ​ക്കു പ​ക​ർ​ത്താ​നു​ള്ള വ​ര​യു​ടെ ല​ളി​ത​മാ​യ സ​ങ്കേ​ത​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓഫീ​സ​ർ ക​വി​താ​ജോ​ൺ അ​ധ്യ​ക്ഷ​യാ​യി.

പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ച​ന്തു​കൃ​ഷ്ണ, ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്. മ​ൻ​സൂ​ർ, സീ​നി​യ​ർ അ​ധ്യാ​പി​ക എം.​ആ​ർ. സൗ​മ്യ, അ​ധ്യാ​പ​ക​രാ​യ അ​ജ​യ്കു​മാ​ർ, സി​ന്ധു, ബി​ന്ദു പോ​ൾ, അ​ബ്ദു​ൽ ഷു​ഹൂ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​വി​താ​ശി​ല്പ​ശാ​ല​യ്ക്ക് പ്ര​ശ​സ്ത​ക​വി എ​ൻ.എ​സ്. സു​മേ​ഷ് കൃ​ഷ്ണ​നും ചി​ത്ര​ക​ലാ ശി​ല്പ​ശാ​ല​യ്ക്ക് ശി​ല്പി രാ​ജേ​ഷ് ട്വി​ങ്കി​ളും നേ​തൃ​ത്വം ന​ൽ​കി. സാ​ഹി​ത്യ വേ​ദി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​ലാ​ൽ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ എ​സ്. സു​നി ന​ന്ദി​യും പ​റ​ഞ്ഞു. 150 ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.