ഈ​ഞ്ച​യ്ക്ക​ലി​ല്‍ ബാ​റി​നു​ള്ളില്‍ സം​ഘ​ര്‍​ഷം; ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍
Wednesday, August 21, 2024 6:39 AM IST
വ​ലി​യ​തു​റ: ഈ​ഞ്ച​യ്ക്ക​ലി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ബാ​റി​നു​ള​ളി​ല്‍ മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ള്‍ ത​മ്മി​ല്‍ ചേ​രി​തി​രി​ഞ്ഞു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തിൽ ര​ണ്ടു പേ​രെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൂ​ന്തു​റ ചെ​റി​യ​മു​ട്ടം ടി.​സി - 69 /1647 ബി​ജു ഹൗ​സി​ല്‍ ത​ദാ​യൂ​സ് എ​ന്ന സ​തീ​ഷ്, വ​ലി​യ​തു​റ സ്വ​ദേ​ശി ഷാ​നു ക്ല​മ​ന്‍റ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാലരയോടെ ഈ​ഞ്ച​യ്ക്ക​ലു​ള്ള ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി​ക​ളാ​യ നാ​ലു​പേ​രും പ​രാ​തി​ക്കാ​ര​നാ​യ പാ​ല്‍​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ക​ണ്ണ​പ്പ​നും സു​ഹൃ​ത്തും.

ഇ​രു​കൂ​ട്ട​രും മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും പ്ര​തി​ക​ള്‍ ബി​യ​ര്‍​കു​പ്പി പൊ​ട്ടി​ച്ച് ക​ണ്ണ​പ്പ​ന്‍റെ നെ​റ്റി​യി​ല്‍ കു​ത്തു​ക​യും സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ദ​ന​മേ​റ്റ ക​ണ്ണ​പ്പ​നും സു​ഹൃ​ത്തും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ക​ണ്ണ​പ്പ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് ര​ണ്ട് പേ​ര്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ടു പേ​ര്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​ റി​മാ​ന്‍​ഡ് ചെ​യ്തു.