സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ കൈമാറി
Wednesday, August 21, 2024 6:32 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച് എ​സ് എ​സ്സി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ എ​ന്‍ എ​സ് എ​സ് യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന ക​ര്‍​മം ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി നി​ര്‍​വ​ഹി​ച്ചു.

സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കു​മാ​യി പ​ണി ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.

അ​തി​യ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി സു​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ. ​അ​നി​ത, എ​ന്‍ എ​സ് എ​സ് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ശ്രീ​ജ, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ എ​സ്.​കെ അ​നി​ല്‍​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​എ​സ് ഷാ​ജി, എ​ന്‍ എ​സ് എ​സ് നെ​യ്യാ​റ്റി​ന്‍​ക​ര ക്ല​സ്റ്റ​ര്‍ കോ​ഡി​നേ​റ്റ​ര്‍ ഡോ. ​ജെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍,

മു​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​എം ഫ​സി​ല്‍​ദ്ദീ​ന്‍, എ​ച്ച് എ​സ് എ​സ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ. ​ജോ​ണ്‍ വി​ക്ട​ര്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ര്‍. ജോ​ണ്‍ ബ്രൈ​റ്റ്, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, എ​ന്‍ എ​സ് എ​സ് ലീ​ഡ​ര്‍ വി.​എ​സ് ഐ​ശ്വ​ര്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി.​എ ബ്ല​സ്സി സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ നാ​ള്‍​വ​ഴി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.