ഡിസിസിയിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി
Wednesday, August 21, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വ​രു​ത്തി​യ സ​മ​ഗ്ര പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളാ​ണ് നാം ​അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നു ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി. രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​സി​സി​യി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ത​രൂ​ര്‍.

സാ​ക്ഷ​ര​ത വ​ര്‍​ധിപ്പി​ക്കു​ന്ന​തി​നു നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്തു ന​ട​പ്പി​ലാ​ക്കി. രാ​ജ്യ​ത്തെ ശു​ദ്ധ​ജ​ല വി​ത​ര​ണ മേ​ഖ​ല​യി​ല്‍ ച​രി​ത്ര​പ​ര​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​വാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​മി​ക​വി​ലൂ​ടെ ക​ഴി​ഞ്ഞു. ടെ​ലി​കോം മേ​ഖ​ല​യി​ല്‍ ഇഛാ​ശ​ക്തി​യോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ലോ​ക​ത്തി​നൊ​പ്പം ന​ട​ക്കു​വാ​ന്‍ രാ​ജ്യ​ത്തെ പ്രാ​പ്ത​മാ​ക്കി.

ക​മ്പ്യൂ​ട്ട​ര്‍​വ​ത്ക​ര​ണ തീ​രു​മാ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​ക്ക പ്ര​ക്ഷോ​ഭം ന​ട​ന്നു​വെ​ങ്കി​ലും പി​ന്നോ​ക്കം പോ​കു​വാ​ന്‍ രാ​ജീ​വ് ഗാ​ന്ധി ത​യാ​റാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​ന​വും സ് ത്രീ ​സം​വ​ര​ണ​വും ന​ട​പ്പി​ലാ​ക്കാ​നും രാ​ജീ​വ് ഗാ​ന്ധി മു​ന്‍​കൈ​യെ​ടു​ത്തു. കൗ​മാ​ര​ക്കാ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​തും രാ​ജീ​വ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. സ​മ​സ്ത മേ​ഖ​ല​ക​ളി​ലും രാ​ജ്യ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്ത രാ​ജീ​വി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കാ​ലം വി​ല​യി​രു​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.​

‌ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മു​ന്‍ മ​ന്ത്രി വി.​എ​സ്.​ ശി​വ​കു​മാ​ര്‍, ഡി.​ സു​ദ​ര്‍​ശ​ന​ന്‍, വി​നോ​ദ് സെ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.