മ​ർ​ദ​ന​മേ​റ്റ് വയോധിക​ൻ മ​രി​ച്ച കേസിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, August 21, 2024 6:32 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ർദ​ന​മേ​റ്റു ചി​കി​ത്സ​യി​ലി​രി​ക്കെ വയോധികൻ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് പോ​ലി​സ് പി​ടി​കൂ​ടി. പൂ​വ​ത്തൂ​ർ ചു​ടു​കാ​ട്ടി​ൻ മു​ക​ൾ വി​ഷ്ണു ഭ​വ​നി​ൽ മോ​ഹ​ന​ൻ ആ​ശാ​രി (62) ആ​ണ് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. ഒ​ന്നാം പ്ര​തി നെ​ടു​മ​ങ്ങാ​ട് ചെ​ല്ലാം​ങ്കോ​ട് ന​ടു​വ​ന്ത​ല സ്വ​ദേ​ശി പെ​രു​ക്കം മോ​ഹ​ന​ൻ എ​ന്ന മോ​ഹ​ന​ൻ നാ​യ​ർ (67), ര​ണ്ടാം പ്ര​തി നെ​ടു​മ​ങ്ങാ​ട് ചെ​ല്ലാം​കോ​ട് വേ​ണു മ​ന്ദി​ര​ത്തി​ൽ ചൊ​ട്ട വേ​ണു എ​ന്ന വേ​ണു ( 63) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 17ന് ​രാ​തി 8:30ന് ​മു​ക്കോ​ല ജം​ഗ്ഷ​നി​ൽവ​ച്ചാ​ണ് സം​ഭ​വ . ഇ​ര​ട്ടപ്പേരു വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു മൂ​വരും ത​മ്മി​ലു​ള്ള ത​ർ​ക്ക​ം കൈയാങ്ക​ളി​യാ​വു​ക​യും ഒ​ന്നാം പ്ര​തി​യാ​യ മോ​ഹ​ന​ൻ, മോ​ഹ​ന​ൻ​ ആ​ചാ​രി​യെ പി​ടി​ച്ച് ത​ള്ളു​കയുമായി​രു​ന്നു.

തു​ട​ർ​ന്നു വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ അ​രച്ചുമ​രി​ൽ വ​ന്നുവീ​ണു പു​റ​കുവ​ശ​ത്തെ ക​ഴു​ത്തി​ന്‍റെ​യും ത​ല​യു​ടെ​യും ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കി​ട​ന്ന് കൊ​ണ്ട് വീ​ണ്ടും ഇ​യാ​ൾ ദേ​ഷ്യ​പ്പെ​ട്ട​തോ​ടെ പ്ര​തി​ക​ൾ സം​ഭ​വ സ്ഥ​ല​ത്തുനി​ന്നും പോ​യി. അ​ബോ​ധാ​വ​സ്ഥ​യിൽ ​മൂ​ന്നു മ​ണി​ക്കൂ​റോ​ളം മു​ക്കോ​ല​യി​ൽ മ​ഴ ന​ന​ഞ്ഞുകി​ട​ന്ന ഇ​യാ​ളെ വി​വ​ര​മ​റി​ഞ്ഞ മ​ക​ൻ വി​ഷ്ണു​വും അ​മ്മ​യും ചേ​ർ​ന്നു രാ​ത്രി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. ശേ​ഷം മ​ർ​ദി​ച്ച രണ്ടുപേ​രു​ടെ വി​വ​ര​ങ്ങ​ൾ മോ​ഹ​ന​ൻ ആ​ശാ​രി കുടുംബ ത്തോടു പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട​തി​ല്ലെ​ന്നു പ​റ​ഞ്ഞ് കി​ട​ന്നു. കാ​ലു ത​ണു​പ്പ് ബാ​ധി​ച്ചു ച​ലി​ക്കാ​താ​യ​തി​നെ തു​ട​ർ​ന്നു 18ന് ​രാ​വി​ലെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളജിലും ​പ്ര​വേ​ശി​പ്പി​ച്ചു. സ്പൈ​ന​ൽ കോ​ഡ് ത​ക​ർ​ന്നി​രു​ന്നു എ​ന്നാ​ണ് ഡോ​ക്ട​ർ മാ​ർ പ​റ​ഞ്ഞ​ത്. തുടർന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽവ​ച്ച് വയോധി കൻ മ​ര​ണ​മ​ട​യു​ക​യാ​യി​രുന്നു.

കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഡി​വൈ​എ​സ്പി കെ.എ​സ്. അ​രു​ണിന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്എ​ച്ച്ഒ ​‌ടി. മി​ഥു​ൻ, ​എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, ഓ​സ്ലി​ൻ ടെ​ന്നി​സ​ൺ, നി​സാ​റു​ദീ​ൻ, എ​സ്‌സിപി ഓ ​ബി​ജു, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.