വാ​ഹ​ന​മി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, August 20, 2024 10:23 PM IST
വി​ഴി​ഞ്ഞം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കോ​ഴി ക​യ​റ്റി വ​ന്ന വാ​ഹ​ന​മി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. വി​ഴി​ഞ്ഞം മു​ല്ലൂ​ർ പ​ടി​ഞ്ഞാ​റ്റ​ത്ത് ഇ​ട​ത്ത​ട്ട് വീ​ട്ടി​ൽ ര​ത്നാ​ക​ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ബൈ​പാ​സി​ൽ മു​ക്കോ​ല​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തെ​ങ്ങ് ക​യ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​യ ര​ത്നാ​ക​ര​ൻ ജോ​ലി​ക്കാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ട​യി​ൽ പു​റ​കി​ൽ നി​ന്നെ​ത്തി​യ ലോ​റി ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു.

ഭാ​ര്യ:​രേ​ണു​ക. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, ശ്രീ​ല​ക്ഷ്മി. അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും പി​ന്നീ​ട് ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു.