അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: കാ​വി​ന്‍​കു​ളം ഉ​പ​യോ​ഗിക്കുന്നതിലെ നി​യ​ന്ത്ര​ണം തു​ട​രു​ന്നു
Tuesday, August 20, 2024 6:15 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ യു​വാ​വ് മ​സ്തി​ഷ് കജ്വ​രം ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച കാ​വി​ന്‍​കു​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു.

മ​രു​തം​കോ​ട് വാ​ര്‍​ഡി​ലെ കാ​വി​ന്‍​കു​ള​ത്തി​ല്‍ കു​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മ​റ്റു ചി​ല​ര്‍​ക്കും മ​സ്തി​ഷ്ക ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യെ​ന്ന സം​ശ​യം പ​ര​ക്കെ​ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ കു​ള​ത്തി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്നു പ​ഞ്ചാ​യ​ത്ത് അധികൃ തർ ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശം പുറ പ്പെടുവിച്ചത്. ഇതേ തുടർന്നു കു​ള​ത്തി​നുചു​റ്റും വേ​ലികെ​ട്ടി അ​ട​യ്ക്കു​കയും ചെയ്തിരുന്നു.

കു​ള​ത്തി​ലെ ജ​ല​ത്തി​ന്‍റെ സാ​ന്പി​ള്‍ ശേ​ഖ​രി​ച്ച​തി​ന്‍റെ ആ​ദ്യഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നുവെങ്കിലും രോ​ഗാ​ണു​ക്ക​ളു​ടെ സാ​ന്നി​ധ്യം കു​ള​ത്തിൽ ​ഇല്ലാ​യെ​ന്ന പ​രി​ശോ​ധ​നാ​ഫ​ലം പ​ക്ഷെ, പൂ​ര്‍​ണ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് ജ​ല​ത്തി​ന്‍റെ സാ​ന്പി​ള്‍ വീ​ണ്ടും ശേ​ഖ​രി​ച്ചു​വെ​ങ്കി​ലും ഫ​ലം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ലാ​യെ​ന്നും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

പ​ല​രി​ലും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യെ​ന്ന അ​ഭ്യൂ​ഹം വ​ല്ലാ​തെ പ​ര​ന്ന​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ് ന​ട​ത്താമെ​ന്ന് തീ​രു​മാ​നി​ച്ചത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച തീ​യ​തി​യി​ല്‍ തീ​രു​മാ​ന​മാ​യിട്ടില്ലെന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.