ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്ത് നാ​ളെ
Tuesday, August 20, 2024 6:15 AM IST
തിരുവനന്തപുരം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു ദി​ന ക​ർ​മപ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ത​ദ്ദേ​ശ അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ അ​ദാ​ല​ത്ത് നാ​ളെ ന​ട​ക്കും.

വെ​ള്ള​യ​മ്പ​ലം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന അ​ദാ​ല​ത്ത് മ​ന്ത്രി എം.​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കും. ജി​ല്ല​യി​ലെ എം​എ​ൽഎ​മാ​ർ, ജി​ല്ലാ, ബ്ലോ​ക്ക് ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​തും സ​മ​യ​പ​രി​ധി​ക്ക​കം സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രാ​തി​ക​ൾ, വ​കു​പ്പ് മ​ന്ത്രി​ക്കു ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ൾ, സ്ഥി​രം അ​ദാ​ല​ത്ത് സ​മി​തി, വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യി​ൽ തീ​ർ​പ്പാ​ക്കാ​തെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും തു​ട​ങ്ങി​യ​വ​യാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ത​ല അ​ദാ​ല​ത്ത് 29ന് ​കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ൽ ന​ട​ക്കും.