ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച് യൂണിയൻ ബാങ്ക്
Tuesday, August 20, 2024 6:15 AM IST
തി​രു​വ​ന​ന്ത​പു​രം : യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സ് ജീ​നി​യ​സ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 150 സ്കൂ​ളു​ക​ളും 500 ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ‍്യാ​ർ​ഥി​ക​ൾ​ക്കാ​യി "നാ​ഷ​ണ​ൽ ലെ​വ​ൽ ജ​ന​റ​ൽ അ​വ​യ​ർ​ന​സ്" - യു ​ജീ​നി​യ​സ് ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. എ​ൽ​ബി​എ​സ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മം​ഗ​ളൂ​രു സോ​ണ​ൽ ഹെ​ഡും ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ രേ​ണു കെ.​നാ​യ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പൂ​ജ​പ്പു​ര സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും, വ​ട​ക്കെ​വി​ള ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

റൗ​ൾ ജോ​ൺ അ​ജു വി​ദ‍്യാ​ർ​ഥി​ക​ളു​മാ​യി എ​ഐ സം​ബ​ന്ധ​മാ​യ വി​ഷ​യ​ത്തി​ൽ സം​വാ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഹെ​ഡ് സു​ജി​ത് എ​സ് ത​രി​വാ​ൾ, കൊ​ല്ലം റീ​ജ​ണ​ൽ ഹെ​ഡ് ദീ​പ്തി ആ​ന​ന്ദ​ൻ, തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി റീ​ജ​ണ​ൽ ഹെ​ഡ് എ​ൻ.​സ​ന​ൽ കു​മാ​ർ, ഡെ​പ്യൂ​ട്ടി റീ​ജ​ണ​ൽ ഹെ​ഡ് വെ​ങ്ക​ട്ട ര​മ​ണ, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.