സ്‌​പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
Tuesday, August 20, 2024 6:15 AM IST
കോ​വ​ളം : ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​യോ​ടാ​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ​ഡി​പി കോ​വ​ളം യൂ​ണി​യ​ൻ യൂ​ത്ത് മൂ​വ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്‌​പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗം മ​ന്ത്രി ജി.​ആ​ർ അ​നി​ൽ ഉ​ദാ​ഘാ​ട​നം ചെ​യ്തു.

മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​ൻ അ​വ​കാ​ശം ഇ​ല്ലാ​തി​രു​ന്ന ഒ​രു ജ​ന​ത​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കു​വാ​ൻ ജ​ന്മം കൊ​ണ്ട മ​ഹാ ഗു​രു​വാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​വെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി പ​റ​ഞ്ഞു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കോ​വ​ളം ടി.​എ​ൻ സു​രേ​ഷ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ.​ബാ​ഹു​ലേ​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി തോ​ട്ടം പി.​കാ​ർ​ത്തി​കേ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല എ​സ്.​സു​ശീ​ല​ൻ, യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട്, അ​നീ​ഷ് ദേ​വ​ൻ, മു​കേ​ഷ് മ​ണ്ണ​ന്ത​ല, ക​രു​കു​ളം പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.