വ​യ​നാ​ടി​നാ​യി "സ്നേ​ഹ​യാ​ത്ര' നടത്തി കെ​എ​സ്‌​യു
Tuesday, August 20, 2024 6:15 AM IST
കി​ളി​മാ​നൂ​ർ: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കെ​എ​സ്‌​യു ആ​റ്റി​ങ്ങ​ൽ അ​സം​ബ്ലി ക​മ്മി​റ്റി​യും കി​ളി​മാ​നൂ​ർ-​ക​ല്ല​മ്പ​ലം റൂ​ട്ടി​ൽ ഓ​ടു​ന്ന തി​രു​വാ​തി​ര ബ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന "സ്നേ​ഹ യാ​ത്ര' യി​ലൂ​ടെ ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള നൂ​റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ചി​ല​വി​ലേ​ക്കാ​യി സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് കെ​എ​സ്‌​യു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബ​സി​ന്‍റെ സ​ർ​വീ​സ് കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദേ​ഷ് സു​ധ​ർ​മ​ൻ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജാ​സ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി ആ​രോ​മ​ൽ . കെ​എ​സ്‌​യു നേ​താ​ക്ക​ളാ​യ ഷാ​ഹി​ദ് ,ഹ​രി ,അ​ൽ​ത്താ​ഫ് , മു​ഹ​മ്മ​ദ്‌ ബാ​ദു​ഷ, അ​ന​സ് ,അ​ഭ​യ് കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.