എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു
Tuesday, August 20, 2024 6:15 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ആ​ൻ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പൂ​ര്‍​വാ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യാ​യ കൂ​ട്ട് എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​എ​സ്.​സു​മ​ത്തി​ന്‍റെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ലെ പ​തി​മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റി​ന് അ​ര്‍​ഹ​രാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.