ഓണാഘോഷം: തീരുമാനം പുനഃ പരിശോധിക്കണമെന്ന് കെഎ​സ്ഇ​ഡബ്ല്യൂ
Tuesday, August 20, 2024 6:11 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണാ​ഘോ​ഷ​മേ​ള​ക​ൾ വേ​ണ്ടെ​ന്നു​വ​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് എ​ക്സി​ബി​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ക്സി​ബി​ഷ​ൻ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഓ​ണം, വി​ഷു, ക്രി​സ്മ​സ് ഉ​ത്സ​വ അ​വ​സ​ര​ങ്ങ​ൾ. ഇ​ത്ത​രം മേ​ള​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​കു​മെ​ന്നും അ​തു​കൊ​ണ്ടു സ​ർ​ക്കാ​ർ നി​ല​പാ​ടു മാറ്റണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.