മ​ര്‍​ദന​മേ​റ്റയാ​ൾ മ​രി​ച്ചു
Monday, August 19, 2024 10:35 PM IST
നെ​ടു​മ​ങ്ങാ​ട് : മ​ര്‍​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പൂ​വ​ത്തൂ​ര്‍ ചു​ടു​കാ​ട്ടി​ന്‍​മു​ക​ള്‍ വി​ഷ്ണു ഭ​വ​നി​ല്‍ മോ​ഹ​ന​ന്‍ ആ​ശാ​രി (62)യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച്ച മു​ക്കോ​ല​യി​ല്‍ വ​ച്ചാ​ണ് ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് മോ​ഹ​ന​ന്‍ ആ​ശാ​രി​യെ മ​ര്‍​ദി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം മു​ക്കോ​ല യി​ല്‍ മ​ഴ ന​ന​ഞ്ഞ് കി​ട​ന്നു.

വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മ​ക​ന്‍ വി​ഷ്ണു​വും ബ​ന്ധു​ക്ക​ളും സ്ഥ​ല​ത്തെ​ത്തി രാ​ത്രി​യോ​ടെ വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്നു. മ​ര്‍​ദ്ദി​ച്ച​വ​രു​ടെ പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും മോ​ഹ​ന​ന്‍ ആ​ശാ​രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ല്‍ പോ​കേ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ ത​ന്നെ കി​ട​ന്നു.

ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലും തു​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ള്‍ വി​ഷ്ണു, സ​ന്ധ്യ.