ജ​വാ​ൻ സി.​എ​സ്.​പ്ര​മോ​ദി​നെ അ​നു​സ്മ​രി​ച്ചു
Monday, August 19, 2024 6:45 AM IST
പൂ​വാ​ർ: കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യൂ വ​രി​ച്ച ജ​വാ​ൻ സി.​എ​സ്.​പ്ര​മോ​ദി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ദേ​ശീ​യ പ​താ​ക​യു​ർ​ത്തി അ​നു​സ്മ​രി​ച്ചു.

പാ​മ്പു​കാ​ല സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് എ​സ്എ​ച്ച്ഒ എ​സ്.​ഉ​ദ​യ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൂ​ർ​ദു​പു​രം സെ​ന്‍റ് ഹെ​ല​ൻ​സ് ജി​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് എ​ൽ​സ​മ്മ തോ​മ​സ് അ​ധ‍്യ​ക്ഷ​യാ​യി.

എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പാ​മ്പു​ക്കാ​ല മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യം വി​കാ​രി ഫാ.​അ​നി സ​ക്ക​റി​യ, സെ​ന്‍റ് ഹെ​ല​ൻ​സ് ജി​എ​ച്ച്എ​സ് മാ​നേ​ജ​ർ എ​ൽ​സി ജോ​സ​ഫ്, വ​ത്സ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.