കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Monday, August 19, 2024 6:45 AM IST
നേ​മം: വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡി​ൽ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടി​ന്‍റെ കി​ണ​റി​ല്‍ അ​ക​പ്പെ​ട്ട​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി സു​നി​ല്‍ (42) നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. 30 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റി​ല്‍ നി​ന്നും സു​നി​ല്‍ തി​രി​കെ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

കാ​ലി​ന് പ​രി​ക്ക് പ​റ്റി​യ​തി​നാ​ല്‍ തി​രി​കെ ക​യ​റാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി സേ​ഫ്റ്റി ബെ​ല്‍​റ്റ്, വ​ല, ക​യ​ർ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ര​ക്ഷ​പ്പെ​ടു​ത്തി ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നീ​ഷ്, സേ​നാം​ഗ​ങ്ങ​ളാ​യ ര​തീ​ഷ്, ഷ​ഹീ​ന്‍, എം.​ബി​ജു, സ​നി​ത്ത്, മ​നു, രാ​ഹു​ല്‍, സു​നീ​ഷ്, അ​നു, രു​മ​കൃ​ഷ്ണ​ന്‍, അ​ഖി​ല എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.