ന്യൂ​സ്പേ​പ്പ​ർ ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 19, 2024 6:45 AM IST
നെ​ടു​മ​ങ്ങാ​ട് : വ​യ​നാ​ട് പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ന്യൂ​സ് പേ​പ്പ​ർ ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ആ​നാ​ട് ശ​ശി നി​ർ​വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ടി​ന് പ​ത്ര​ക്കെ​ട്ടു​ക​ൾ ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ദ​ലി കാ​യ്പാ​ടി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ, ഗോ​കു​ൽ കോ​ഡൂ​ർ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു വാ​ണ്ട, വി​ധു വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.