കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, July 29, 2024 6:55 AM IST
വി​ഴി​ഞ്ഞം : പ​യ​റ്റു​വി​ള​യി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ടി​ന് ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. പ​യ​റ്റു​വി​ള പ​ന​പ്പ​ഴി​ഞ്ഞി​യി​ൽ ഹ​നീ​ഫ​യു​ടെ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് സ​മീ​പ​ത്തെ 80 അ​ടി ആ​ഴ​വും 20 അ​ടി​യോ​ളം വെ​ള്ള​വു​മു​ള്ള വാ​യു സ​ഞ്ചാ​രം കു​റ​ഞ്ഞ കി​ണ​റ്റി​ൽ വീ​ണ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ആ​ടി​നെ പു​റ​ത്തെ​ടു​ത്തു. ഗ്രേ​ഡ് എ ​എ​സ്‌​ടി​ഒ അ​ലി അ​ക്ബ​ർ ,ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ര​ഹി​ൽ, ജി​നേ​ഷ്, അ​നു​രാ​ജ്, സു​രേ​ഷ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്