പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു; റോ​ഡ​രി​കി​ലെ മാ​ലി​ന്യ​കൂ​മ്പാ​രം നീ​ക്കം ചെ​യ്തു
Friday, September 6, 2024 6:42 AM IST
കാ​ട്ടാ​ക്ക​ട : നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു. കാ​ട്ടു​വി​ള- മു​ക്കം​പാ​ല​മൂ​ട് റോ​ഡി​ലെ മാ​ലി​ന്യ​കൂ​മ്പാ​രം നീ​ക്കം ചെ​യ്തു. നി​ര​ന്ത​ര​മാ​യി സാ​മൂ​ഹി​ക വി​രു​ധ​ർ ന​ട​ത്തു​ന്ന മാ​ലി​ന‍്യ നി​ക്ഷേ​പം ത​ട​യാ​നാ​യി നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണാ​താ​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​രു​ന്ന​ത്.

ഹോ​ട്ട​ൻ മാ​ലി​ന‍്യ​ങ്ങ​ളും അ​റ​വു​ശാ​ല മാ​ലി​ന‍്യ​ങ്ങ​ളു​മ​ട​ക്കം പ്ര​ദേ​ശ​ത്തു നി​ക്ഷേ​പി​ച്ചി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചാ​ടി വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഭാ​ഗ​മാ​ണ് പ്ര​ദേ​ശം. ദു​ർ​ഗ​ന്ധം കാ​ര​ണം വ​ഴി​യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മാ​ലി​ന‍്യ നി​ക്ഷേ​പം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലും വെ​ള്ളം മ​ലി​ന​മാ​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. തെ​രു​വു​നാ​യ ശ​ല‍്യ​വും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചി​രു​ന്ന​ത്.

ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് മാ​ലി​ന‍്യം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് മാ​ലി​ന‍്യ നി​ക്ഷേ​പം ത​ട​യാ​നാ​യി സി​സി​ടി​വി സ്ഥാ​പി​ക്കു​മെ​ന്നും രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.