അ​ടി​മ​ല​ത്തു​റ ശി​ലു​വ​മ​ല തീ​ർ​ഥാ​ട​ന തി​രു​നാ​ൾ ഇ​ന്നു കൊ​ടി​യേ​റും
Sunday, September 8, 2024 6:16 AM IST
അ​ടി​മ​ല​ത്തു​റ: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള അ​ടി​മ​ല​ത്തു​റ ശി​ലു​വ​മ​ല 52-ാം തീ​ർ​ഥാ​ട​ന തി​രു​നാ​ൾ ഇ​ന്നു കൊ​ടി​യേ​റും. 15 നു ​തി​രു​നാ​ൾ സ​മാ​പി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ഫാ​ത്തി​മ​മാ​താ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ജ​പ​മാ​ല റാ​ലി. 5.15ന് ​ഫാ. വി. ​വി​ൽ​ഫ്ര​ഡ് കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്നു ജ​പ​മാ​ല, ദി​വ്യ​ബ​ലി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല​യും തു​ട​ർ​ന്നു ദി​വ്യ​ബ​ലി​യും ന​ട​ക്കും.

14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല​യ്ക്കും ദി​വ്യ​ബ​ലി​ക്കും ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​പ്ര​പ്ര​ദ​ക്ഷി​ണം ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15ന് ​രാ​വി​ലെ ആ​റി​നും 9.30 നും ​ദി​വ്യ​ബ​ലി. 11 ന് ​സ്നേ​ഹ​വി​രു​ന്ന്. ഉ​ച്ച​യ്ക്ക് 12 ന് ​അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ ത​മി​ഴ് ദി​വ്യ​ബ​ലി.

വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന. 5.45ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. തു​ട​ർ​ന്നു കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.