കൂ​ട്ട ധ​ർ​ണ സംഘടിപ്പിച്ചു
Friday, September 6, 2024 6:44 AM IST
നേ​മം: കേ​ര​ള​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ൽ മു​ത​ൽ കോ​വ​ളം വ​രെ​യു​ള്ള ക​ട​ലോ​ര തീ​ര മേ​ഖ​ല​ക​ളി​ൽ ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യി ജോ​ലി നോ​ക്കു​ന്ന ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കു റെ​സ്ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ പ്ര​ക്ഷോ​ഭ സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം ഡ​യ​റ​ക്ട​റി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ കൂ​ട്ട ധ​ർ​ണ ന​ട​ത്തി.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ​യും ജീ​വ​ൻ ര​ക്ഷ​യ്ക്ക് അ​ത്യാ​വ​ശ്യ​മാ​യ റെ​സ്ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക, യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക, ക​ട​ലോ​ര​ങ്ങ​ളി​ൽ ടൂ​റി​സം പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കു​ക, ടൂ​റി​സം മ​ന്ത്രി​ത​ല​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത് ഉ​റ​പ്പ് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക, ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്.

ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന കൂ​ട്ട ധ​ർ​ണ ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും കേ​ര​ളാ ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ജി​ൻ ഗോ​മ​സ്, ബാ​ബു​ജി, നി​സാ​റു​ദ്ദീ​ൻ, ജോ​ണി ജോ​സ്, നാ​ല​പ്പാ​ട്, എം.​എ​സ്. താ​ജു​ദ്ദീ​ൻ , വ​ഴി​മു​ക്ക് സെ​യ്യ​ദ​ലി, അ​മ​ൽ​ദേ​വ്, എ.​ഹ​ക്കീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.